Sunday, September 20, 2009

ഒരു മാർക്കറ്റിംഗ് എക്സിക്ക്യൂട്ടീവ് മരണാനന്തരം പരലൊകത്തെത്തുന്നു. പരലോകം ചുറ്റിനടന്നു കണ്ടിട്ട് എങ്ങോട്ടു പോണം എന്നു തീരുമാനിച്ചുകൊള്ളാൻ ചിത്രഗുപ്തൻ അനുവാദം നൽകി. ആദ്യം സ്വർഗ്ഗം കാണാനാണു എക്സിക്ക്യൂട്ടീവ്ന്റെ ആത് മാവ് പോയത്. സ്വർഗ്ഗവാതിലിൽ പിടിപ്പിച്ചി രുന്ന കണ്ണാടിജാലകത്തിലൂടെ അകത്തേക്കു നൊക്കിയപ്പോൾ “ഇതാണോ ഈ കേമം പറയുന്ന സ്വർഗ്ഗം?” എന്നാണു തോന്നിയത്. വെളുത്ത ഖാദി മുണ്ടു ചുറ്റി മെല്ലെ നടന്നു ഉദ്യാനപാലനം നടത്തുന്ന കുറെ മനുഷ്യർ. കഷ്ടം തന്നെ എന്നോർത്തു കൊണ്ട് അടുത്ത വാതിൽകലേക്കു നടന്നു. അകത്തെ പാട്ടും ബഹളവും പുറത്തുനിന്നേ കെൾക്കാമയിരുന്നു. അകത്തേക്കു നോക്കിയപ്പൊൾ കണ്ടതോ? കണ്ണഞ്ചിപ്പിക്കുന്ന വേഷഭൂഷാദികൾ ധരിച്ചു ഒരു കൈയിൽ മദ്യചഷകവും കൊണ്ട് സുന്ദരിമരോടൊപ്പം ആടിത്തിമിർക്കുന്ന പുരുഷന്മാർ. പുറത്തെ ബോർഡ് വയിച്ചു,“നരകം”. എന്തായാ ലും തനിക്കിവിടെ മതി എന്നു എക്സിക്ക്യൂട്ടീവ് ചിത്രഗുപ്തനോടു തീർത്തു പറഞ്ഞു. രജിസ്റ്റ്റിൽ പേരെഴുതി ഒപ്പിട്ട് ആത്മാവ് നരകവാതിൽ കടന്നു. കതകടഞ്ഞു. പച്ചമാംസം കരിയുന്ന ദുർഗന്ധം. നിലവിളികൾ. പാട്ടും ഡാൻസും ഒക്കെ എങ്ങൊ പോയിമറഞ്ഞു. നരകത്തിന്റെ സൂക്ഷിപ്പുകാരനോട് ആത്മാവു ചൊദിച്ചു,“ പാട്ട്, ഡാൻസ്, ഡി.ജെ. മ്യൂസിക്, മദ്യം ഒക്കെ എവിടെ?” മറുപടി, “ അതൊക്കെ ഒരു മാർക്കറ്റിംഗ് ടെക്നിക്കല്ലെ സാറെ... തിളക്കുന്ന എണ്ണയി ലേക്കാണു ആദ്യത്തെ പൊസ്റ്റിംഗ്.. വേഗം റെഡിയായിക്കൊ”.
മാത്രുഭൂമിയിലെ ഹനാൻ എന്ന കുട്ടിയെ ക്കുറിചുള്ള വാർത്തയും തുടർന്നുള്ള ബ്ലോഗുകളും കണ്ടപ്പൊഴാണു ഈ പഴംകഥ ഓർമ്മ വന്നത്.

Tuesday, March 17, 2009

കുറ്റിഅടിക്കുമ്പോൾ കാണാം ലക്ഷണം

വാസ്തുശാസ്ത്രപ്രകാരം കുറ്റി അടിക്കണം. സ്തപതി വന്നു. അളവുകൾ നോക്കി. ഞാനൊരു ആഞ്ഞിലിക്കുറ്റിയുമായി വന്നു. കുറ്റി അടിക്കുമ്പോൾത്തന്നെ ഒരു കാര്യം വ്യക്തമാ‍യി, എനിക്ക്. വീടുപണിയിൽ കാലതാമസം ഉണ്ടാവാനിടയുണ്ട്.എങ്ങിനെയെന്നൊ മനസിലയത്. കുറ്റി ചതഞു പോയി. ചിരിവരുന്നുണ്ടല്ലേ, അന്ധവിശ്വാസം കേട്ടിട്ട്. സ്വന്തം അനുഭവം വരുമ്പോൾ എല്ലാം മാറിക്കോളും, വിശ്വാസമൊക്കെ താനേ വരും. അല്ലെങ്കിലെങ്ങനെയാ എന്റെ വീടുപണി ഇഴഞ്ഞുപോയത്.

Wednesday, February 18, 2009

വീടു പണിയുംമ്പോൾ


വീട് എത്ര സുന്ദരമായ പദം.

പക്ഷെ വീടുപണി ഏതായാലും ഒരു പൊല്ലാപ്പു തന്നെ. കുറഞ്ഞപക്ഷം എനിക്കെങ്കിലും.മൂന്നു വർഷമായി എന്റെ വീടുപണി തുടങ്ങീട്ട്. ഇനിയും രണ്ടു മൂന്നു ദിവസത്തെ പണി കൂടിയുണ്ട് തീരാൻ. ഇപ്പൊ ഞാൻ ഒരു എക്സ്പർട്ട് ആയിട്ടുണ്ടു വീടുപണിയുടെ കാര്യത്തിൽ. പക്ഷെ ഫീസിത്തിരി കൂടിപ്പോയി. പിന്നെ സിലബസിന്റെ കാര്യത്തിലും കുറച്ചു വ്യത്യാസമുണ്ടായിരുന്നു കേട്ടോ. വീടു പണിയുംബോൾ എന്തൊക്കെ ചെയ്യരുത് എന്നാ‍ണു ഞാൻ പടിച്ച്ത്. കല്ലാശാരി (മേസൻ) മുതൽ തമിഴ്നാട്ടിൽ നിന്നുവന്ന മേക്കാടു പണിക്കാരൻ വരെ ആവും വിധം എന്നെ ഒപ്പിച്ചു. എല്ലവരും ഒപ്പിച്ചെങ്കിൽ കുഴപ്പം പണിക്കാരുടെ അല്ല എന്റെ ആവും എന്നാണു പുതിയ ഹൈപ്പൊത്തെസിസ്. എന്റെ അല്ല ഭാര്യയുടെ വക. അവൾ ഒരു പടിപ്പിസ്റ്റും കൂടി ആണല്ലൊ. വീടുപണി സ്കൂൾ സിലബസിൽ പെടുത്തണം എന്നു എനിക്കു ശക്തമായ അഭിപ്രായം ഉണ്ടു കേട്ടോ. സമത്വസുന്ദരം എന്നൊക്കെ പറച്ചിൽ മാത്രമേ ഉള്ളു കേട്ടോ. 2രൂപയുടെ ഇഷ്ടിക ഇറക്കിവയ്ക്കാൻ 60/75പൈസ കൂലി.1മീറ്റർ മാറ്റിവയ്ക്കാൻ 25 പൈസ കൂടുതൽ.ഇറക്കുകൂലി കൊടുത്തതെല്ലാം ചേർത്താൽ രണ്ടു മുറി പണിയാമായിരുന്നു.

എന്റെ വീടുപണി വിശേഷങ്ങൾ തുടർന്നു വായിക്കാം. ചിലപ്പോൾ ആർക്കെങ്കിലും ഉപകാരപ്പെട്ടാലോ. നോ‍ക്കാം അല്ലെ.കാത്തിരിക്കണേ.

സ് നേഹാദരങ്ങളോടെ,

മോഹൻ കുമാർ

Thursday, February 12, 2009

ഉറക്കമില്ലാത്ത രാത്രികളുടെ തുടക്കം.....

ഒരു അനുഭവ കഥ പറയാം.

എൺപതുകളുടെ അവസാനം. കേരളത്തിൽ എറണാകുളം- കോ‍ട്ടയം പാസ്സഞ്ചർ എന്നൊരു തീവൺടിയിലാണു ഞങ്ങളുടെ വൈകുന്നേരങ്ങൾ. പാസഞ്ചർ വണ്ടികളോട് അന്നും ഇന്നും റെയിൽ വേയ്ക്കു അവഗണനയാണു. ഒരിക്കലും സമയത്തു അതു പ്ലാറ്റ്ഫോമിലെതുകയില്ല. യാത്രക്കാർ വന്നെത്തിക്കഴിഞ്ഞു മാത്രമേ വണ്ടി എത്തൂ. പിന്നെ ചാടിക്കേറി ഒരു സീറ്റു തരപ്പെട്ത്താനുള്ള വെപ്രാളമാണു. ഒരു വൈകുന്നേരം ആളുകൾ സ്റ്റേഷനിൽ എത്തിയ ശേഷമാ‍ണു തീവണ്ടി എത്തുന്നത്. അതും പിന്നോട്ടാണു വരവ്. യാത്രക്കാർ വണ്ടി നിൽക്കുന്നതിനു മുമ്പേ തന്നെ ചാടിക്കേറുകയായി. ഒരാൾ ചാടിക്കേറുമ്പോഴേക്കും ബാലൻസ് കിട്ടാതെ ട്രാക്കിലേക്കു ചാടി. “അയ്യോ വിളികൾ എങ്ങുനിന്നും ഉയർന്നു. ഒരാൾ രണ്ടു ബോഗിയുടെ ഇടയിൽ പെട്ടാൽ പിന്നിലെ ബോഗി വന്നിടിക്കും, ആൾ ട്രാക്കിലേക്കുതന്നെ വീഴും. പിന്നെ................ ചിലർ കണ്ണുപൊത്തി. ചിലർ തിരിഞ്ഞു നിന്നു കളഞ്ഞു. കണ്ണു തുറക്കുമ്പോൾ കാണുന്നത് ട്രാക്കിലൂടെ ഓടുന്ന തീവണ്ടിയുദെ ബോഗികൽക്കിടയിലൂടെ ഒരാൾ പ്രാണരക്ഷാർഥം ഓടുന്നു, അയാളുടെ കൈ പിടിചുകൊണ്ടു മറ്റൊരാൾ പ്ലാറ്റ്ഫോമീലൂടെ ഓടുന്നു, അല്ല ഓടിക്കുന്നു. ആളുകളുടെ ബഹളം കേട്ട് ഡ്രൈവർ വണ്ടി നിർത്തി. അങ്ങിനെ ട്രാക്കിൽ വീണ ഹതഭാഗ്യൻ “ഭഗ്യവാനയി” മാറി. പിട്ടെ ദിവസം രക്ഷകനായ ആളോടു ഞാൻ ചോദിച്ചു, ട്രാക്കിൽ വീണ ആളെ രക്ഷപ്പെദുത്താൻ അയാളുടെ കൈ പിടിച്ച് ഓടാ‍ൻ തോന്നിയതെങ്ങിനെയെന്ന്. “ഞാനൊന്നും ഓർത്തില്ല. പിന്നെ എല്ലാരും പറഞ്ഞപ്പോ ആലോചിച്ച്പ്പൊഴാണു എത്ര വലിയ അബദ്ധമായിരുന്നു, എത്ര വലിയ റിസ്കുള്ള പണിയാണു കാട്ടിയതെന്നു മനസിലായത്. അയാ‍ളെ രക്ഷിക്കാൻ അങ്ങിനെ ചെയ്യാനണു അപ്പൊ എനിക്കു തോന്നിയത്. മറ്റൊന്നും ഓർത്തില്ല.മുൻപിൻ നോക്കാതെയുള്ള ഒരെടുത്തുചാട്ടം.”

വീടുപണീടെ കാര്യത്തിൽ ഞാനും അങ്ങിനെ ഒരെടുത്തുചാട്ടം നടത്തി. കോണ്ട്രാക്ടറെ ഒഴിവാക്കി സ്വയം പണിയിപ്പിക്കാം എന്ന തീരുമാനം എടുത്തതിലൂടെ.

സ്നേഹാദരങ്ങളോടെ...............എംകെ.