വളരെ നാളായി ബ്ലോഗ് എഴുതിയിട്ട്. ഒന്ന് രണ്ടു മാസമായി തപ്പിയിട്ടും ഇത് കിട്ടിയതും ഇല്ല. ഇപ്പോഴാ കിട്ടിയത്. വീണ്ടും എഴുതി തുടങ്ങിയാലോ?
വായിക്കാൻ ആരേലും ഉണ്ടാകുമോ?
പങ്കുവയ്ക്കാം ചിരിയും ചിന്തകളും
വീട് എത്ര സുന്ദരമായ പദം.
പക്ഷെ വീടുപണി ഏതായാലും ഒരു പൊല്ലാപ്പു തന്നെ. കുറഞ്ഞപക്ഷം എനിക്കെങ്കിലും.മൂന്നു വർഷമായി എന്റെ വീടുപണി തുടങ്ങീട്ട്. ഇനിയും രണ്ടു മൂന്നു ദിവസത്തെ പണി കൂടിയുണ്ട് തീരാൻ. ഇപ്പൊ ഞാൻ ഒരു എക്സ്പർട്ട് ആയിട്ടുണ്ടു വീടുപണിയുടെ കാര്യത്തിൽ. പക്ഷെ ഫീസിത്തിരി കൂടിപ്പോയി. പിന്നെ സിലബസിന്റെ കാര്യത്തിലും കുറച്ചു വ്യത്യാസമുണ്ടായിരുന്നു കേട്ടോ. വീടു പണിയുംബോൾ എന്തൊക്കെ ചെയ്യരുത് എന്നാണു ഞാൻ പടിച്ച്ത്. കല്ലാശാരി (മേസൻ) മുതൽ തമിഴ്നാട്ടിൽ നിന്നുവന്ന മേക്കാടു പണിക്കാരൻ വരെ ആവും വിധം എന്നെ ഒപ്പിച്ചു. എല്ലവരും ഒപ്പിച്ചെങ്കിൽ കുഴപ്പം പണിക്കാരുടെ അല്ല എന്റെ ആവും എന്നാണു പുതിയ ഹൈപ്പൊത്തെസിസ്. എന്റെ അല്ല ഭാര്യയുടെ വക. അവൾ ഒരു പടിപ്പിസ്റ്റും കൂടി ആണല്ലൊ. വീടുപണി സ്കൂൾ സിലബസിൽ പെടുത്തണം എന്നു എനിക്കു ശക്തമായ അഭിപ്രായം ഉണ്ടു കേട്ടോ. സമത്വസുന്ദരം എന്നൊക്കെ പറച്ചിൽ മാത്രമേ ഉള്ളു കേട്ടോ. 2രൂപയുടെ ഇഷ്ടിക ഇറക്കിവയ്ക്കാൻ 60/75പൈസ കൂലി.1മീറ്റർ മാറ്റിവയ്ക്കാൻ 25 പൈസ കൂടുതൽ.ഇറക്കുകൂലി കൊടുത്തതെല്ലാം ചേർത്താൽ രണ്ടു മുറി പണിയാമായിരുന്നു.
എന്റെ വീടുപണി വിശേഷങ്ങൾ തുടർന്നു വായിക്കാം. ചിലപ്പോൾ ആർക്കെങ്കിലും ഉപകാരപ്പെട്ടാലോ. നോക്കാം അല്ലെ.കാത്തിരിക്കണേ.
സ് നേഹാദരങ്ങളോടെ,
മോഹൻ കുമാർ