Sunday, September 20, 2009

ഒരു മാർക്കറ്റിംഗ് എക്സിക്ക്യൂട്ടീവ് മരണാനന്തരം പരലൊകത്തെത്തുന്നു. പരലോകം ചുറ്റിനടന്നു കണ്ടിട്ട് എങ്ങോട്ടു പോണം എന്നു തീരുമാനിച്ചുകൊള്ളാൻ ചിത്രഗുപ്തൻ അനുവാദം നൽകി. ആദ്യം സ്വർഗ്ഗം കാണാനാണു എക്സിക്ക്യൂട്ടീവ്ന്റെ ആത് മാവ് പോയത്. സ്വർഗ്ഗവാതിലിൽ പിടിപ്പിച്ചി രുന്ന കണ്ണാടിജാലകത്തിലൂടെ അകത്തേക്കു നൊക്കിയപ്പോൾ “ഇതാണോ ഈ കേമം പറയുന്ന സ്വർഗ്ഗം?” എന്നാണു തോന്നിയത്. വെളുത്ത ഖാദി മുണ്ടു ചുറ്റി മെല്ലെ നടന്നു ഉദ്യാനപാലനം നടത്തുന്ന കുറെ മനുഷ്യർ. കഷ്ടം തന്നെ എന്നോർത്തു കൊണ്ട് അടുത്ത വാതിൽകലേക്കു നടന്നു. അകത്തെ പാട്ടും ബഹളവും പുറത്തുനിന്നേ കെൾക്കാമയിരുന്നു. അകത്തേക്കു നോക്കിയപ്പൊൾ കണ്ടതോ? കണ്ണഞ്ചിപ്പിക്കുന്ന വേഷഭൂഷാദികൾ ധരിച്ചു ഒരു കൈയിൽ മദ്യചഷകവും കൊണ്ട് സുന്ദരിമരോടൊപ്പം ആടിത്തിമിർക്കുന്ന പുരുഷന്മാർ. പുറത്തെ ബോർഡ് വയിച്ചു,“നരകം”. എന്തായാ ലും തനിക്കിവിടെ മതി എന്നു എക്സിക്ക്യൂട്ടീവ് ചിത്രഗുപ്തനോടു തീർത്തു പറഞ്ഞു. രജിസ്റ്റ്റിൽ പേരെഴുതി ഒപ്പിട്ട് ആത്മാവ് നരകവാതിൽ കടന്നു. കതകടഞ്ഞു. പച്ചമാംസം കരിയുന്ന ദുർഗന്ധം. നിലവിളികൾ. പാട്ടും ഡാൻസും ഒക്കെ എങ്ങൊ പോയിമറഞ്ഞു. നരകത്തിന്റെ സൂക്ഷിപ്പുകാരനോട് ആത്മാവു ചൊദിച്ചു,“ പാട്ട്, ഡാൻസ്, ഡി.ജെ. മ്യൂസിക്, മദ്യം ഒക്കെ എവിടെ?” മറുപടി, “ അതൊക്കെ ഒരു മാർക്കറ്റിംഗ് ടെക്നിക്കല്ലെ സാറെ... തിളക്കുന്ന എണ്ണയി ലേക്കാണു ആദ്യത്തെ പൊസ്റ്റിംഗ്.. വേഗം റെഡിയായിക്കൊ”.
മാത്രുഭൂമിയിലെ ഹനാൻ എന്ന കുട്ടിയെ ക്കുറിചുള്ള വാർത്തയും തുടർന്നുള്ള ബ്ലോഗുകളും കണ്ടപ്പൊഴാണു ഈ പഴംകഥ ഓർമ്മ വന്നത്.

No comments:

Post a Comment